Training in Coconut Tree Climbing l Parakkadavu Block Panchayat l വനിതകൾക്ക് യന്ത്രവൽകൃത തെങ്ങുകയറ്റത്തിൽ പരിശീലനം നൽകി
വനിതകൾക്ക് യന്ത്രവൽകൃത തെങ്ങുകയറ്റത്തിൽ പരിശീലനം നൽകി
നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 40 വനിതകൾക്ക് യന്ത്രവൽകൃത തെങ്ങുകയറ്റത്തിൽ പരിശീലനം നൽകി.മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതി പ്രകാരമാണ് പരിശീലനം നൽകുന്നത്. ആറ് പഞ്ചായത്തുകളിൽ നിന്നായി 40 പേർ പങ്കെടുത്തു.
പരിശീലനത്തിനു ശേഷം ബ്ലോക്കിൽ നിന്നും സൗജന്യമായി തെങ്ങുകയറ്റ യന്ത്രം നൽകും. രണ്ടു പേർക്ക് ഒരെണ്ണം എന്ന രീതിയിലായിരിക്കും നൽകുക. ഇതു പയോഗിച്ച് സ്വയം തൊഴിലിന് പര്യാപ്തമാക്കുകയാണ് ലക്ഷ്യം. വടക്കാഞ്ചേരിയിൽ നിന്നുള്ള ഗ്രീൻ ആർമി അംഗങ്ങളായ ഉദയ, വാസന്തി എന്നിവരാണ് നേതൃത്വം നൽകുന്നത്.
കിണർ റീചാർജിംഗിലും ഇവർ പരിശീലനം നൽകും.പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെ വനിതകൾക്ക് നടീൽ യന്ത്രത്തിലും ട്രാക്ടർ പ്രവർത്തനത്തിലും പരിശീലനം നൽകി കഴിഞ്ഞു.ഇവരുടെ നേതൃത്വത്തിൽ ലേബർ ഫെഡറേഷൻ എന്ന പേരിൽ പത്തുപേരടങ്ങുന്ന സംഘങ്ങൾ രൂപീകരിക്കും.
Also Read >>മാതാവ് ടി വിയുടെ റിമോട്ട് വാങ്ങിവെച്ച ദേഷ്യത്തില്‍ എട്ടാംക്ലാസ്സുകാരി തൂങ്ങിമരിച്ചു
കൃഷിപണികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകി അതിലൂടെ വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം.തെങ്ങുകയറ്റ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോ.ഓർഡിനേറ്റർ സി.ബി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ചന്ദ്രശേഖര വാര്യർ, ജി.ഒ. ലളിതാംബിക, അംഗങ്ങളായ പ്രസന്ന ബാലകൃഷ്ണൻ, ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു.
Leave a Reply