ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണം; ഒരാള്‍ അറസ്റ്റില്‍

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണം; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് രാവിലെയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം യു കെ ശങ്കുണ്ണി റോഡില്‍ ട്രാനസ്‌ജെന്‍ഡറായ ഷാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല. സംഭവ ദിവസം സിസിടിവി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ടയാളെ ഇവരുടെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.

കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാത്തതില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

Also Read: സരിത എസ് നായരുടെ പത്രിക തള്ളി: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത എസ്. നായര്‍ നല്‍കിയിരുന്ന നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി.

സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിതയെ ശിക്ഷിച്ചിരുന്നു. എന്നാല്‍ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രികകള്‍ തള്ളിയത്.

ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തരവരെ സരിതയ്ക്ക് സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് പത്രിക തള്ളുന്നതെന്ന് വരണാധികാരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*