ഇനിയൊരു മടങ്ങിപ്പോക്കില്ല…ഒരു പെണ്ണായി മരിക്കണം…

ഇനിയൊരു മടങ്ങിപ്പോക്കില്ല…ഒരു പെണ്ണായി മരിക്കണം…

ഭരതനാട്യ വിദഗ്ദ നര്‍ത്തകി നടരാജിനെ പത്മശ്രീ നല്‍കി ആദരിച്ച ഈ കാലത്തും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായ് ഒരുപാട് ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അതില്‍ ഒരാളാണ് ആതിര തോമസ്.

മരിക്കുമ്പോള്‍ ഒരു സ്ത്രീയായി മരിക്കണമെന്ന് അവര്‍ ഒരുപാട് ആഗ്രഹിക്കുന്നു. എന്നാല്‍ അതിലേയ്ക്കുള്ള കടമ്പകള്‍ ആതിരയ്ക്ക് അത്ര എളുപ്പം മറികടക്കാന്‍ സാധിക്കുന്നതല്ല.

എന്നാല്‍ ആണില്‍ നിന്നും പെണ്ണിലേയ്ക്കുള്ള ആതിരയുടെ മാറ്റം വീട്ടുകാരും സമൂഹവും ആംഗീകരിച്ചില്ല. അങ്ങനെ നട്ടില്‍ നിന്നും മാറി താമസിച്ചു.

പിന്നീട് ആദ്യം തയ്യല്‍ ജോലിചെയ്തു. ഇപ്പോള്‍ കൊച്ചിന്‍ മെട്രോയില്‍ എപ്പോള്‍ വേണമെങ്കിലും പോകാമെന്നപോലുള്ള ഒരു ചെറിയ ജോലി ചെയ്യുന്നു. ധാരാളം സാമ്പത്തിക ചിലവുവരുന്ന ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയ. അതിനാല്‍ തന്നെ ആതിരയ്ക്ക് ഇത് വളരെ ബുധിമുട്ടാണ്.

ആതിര പറയുന്നതിങ്ങനെ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നേടണമെങ്കില്‍ ആദ്യം ശസ്ത്രക്രിയ നടത്തണം. പിന്നീട് അതിന്റെ ആശുപത്രിയിലെ രേഖകള്‍ സാമൂഹ്യനീതി വകുപ്പിലെ ഓഫീസില്‍ കൊടുത്താല്‍ മാത്രമേ പണം ലഭിക്കൂ.

സര്‍ക്കാരിന്റെ അനുമതി വാങ്ങിയെത്തുന്നവര്‍ക്ക് ശസ്ത്രക്രിയയ്ക്ക് ആശുപത്രികള്‍ സഹായം ചെയ്യുകയും പിന്നീട് പണം സര്‍ക്കര്‍ ആശുപത്രിയ്ക്ക് നല്‍കുകയും ചെയ്യുന്ന രീതിയാണ് തങ്ങളെപ്പോലുള്ളവര്‍ക്ക് പ്രായോഗികം. ഇനിയൊരു മടങ്ങിപ്പോക്കില്ല…ഒരു പെണ്ണായി മരിക്കണം…

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply