ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി എറണാകുളത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി എറണാകുളത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയും. അങ്കമാലി സ്വദേശി ചിഞ്ചു (25) അശ്വതിയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ചിഞ്ചു അശ്വതി രാജപ്പന്‍ എന്ന പേരിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

ആദ്യമായാണ് ചിഞ്ചു ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചിഞ്ചു എത്തിയത്. പീപ്പിള്‍സ് പൊളിറ്റിക്കഷല്‍ ഫോറം എന്ന കൂട്ടായ്മയുടെ പിന്തുണയോടെയാണ് ചിഞ്ചു മത്സരത്തിനിറങ്ങുന്നത്.

ചിഞ്ചുവിപ്പോള്‍ ബംഗ്ലൂരുവില്‍ ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. മുന്‍പ് തൃശ്ശൂര്‍ ആസ്ഥാനമായുള്ള സഹയാത്രിക എന്ന സംഘടനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുഹൃത്തുക്കളുടെ സഹായത്തോടെ പ്രകടന പത്രിക തയ്യാറാക്കി അടുത്ത ദിവസം തന്നെ പ്രചാരണ രംഗത്തിറങ്ങാനാണ് ചിഞ്ചുവിന്റെ തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ പോളീസി നിലവില്‍ വന്നിട്ടും സംസ്ഥാനത്ത് ഈ വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നതെന്നാണ് ചിഞ്ചു പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply