തൂത്തുക്കുടിയില്‍ ട്രാന്‍സ്ജെന്ററായ പൂജാരിയെ തലയറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

തൂത്തുക്കുടിയില്‍ ട്രാന്‍സ്ജെന്ററായ പൂജാരിയെ തലയറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

തൂത്തുക്കുടിയില്‍ ട്രാന്‍സ്ജെന്ററായ പൂജാരിയെ തലയറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മാണികാപുരം എന്ന സ്ഥലത്ത് രാജാത്തി (38) എന്ന ട്രാന്‍സ്ജെന്ററെ അജ്ഞാതന്‍ കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തിയത് രണ്ടു പേര്‍ ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജാത്തി മാരിയമ്മന്‍ ക്ഷേത്രത്തിലെ പുജാരിയായിരുന്നു.

സംഭവവുമായി അടുത്തുള്ള ക്രോക്കറി കട ഉടമയ്ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ക്ക് ഒരു ട്രാന്‍സ്ജെന്റര്‍ യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും. ഇതുമായി ബന്ധപ്പെട്ട് രാജാത്തിയുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

രാജാത്തിയുടെ മൃതദേഹം പോലീസ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവവുമായി ബന്ധപ്പെട്ട പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply