ട്രാന്‍സ്ജെന്ററാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വെടിവെച്ചു; പ്രതി അറസ്റ്റില്‍
ട്രാന്‍സ്ജെന്ററാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വെടിവെച്ചു; പ്രതി അറസ്റ്റില്‍
ഡല്‍ഹിയില്‍ ട്രാന്‍സ്ജെന്റെറിനെ വെടിവെച്ചു വീഴ്ത്തി. ശനിയാഴ്ച്ച ബരാപുല ഫ്ളൈ ഓവറിനടുത്തായിരുന്നു സംഭവം. സാഗറും സുഹൃത്ത് ചന്ദ്രകാന്തും ത്രിലോക് പുരിയില്‍ നിന്നുള്ള പെണ്‍കുട്ടിയാണെന്ന് കരുതിയാണ് ട്രാന്‍സ്ജെന്റര്‍ യുവതിയെ കാറില്‍ കയറ്റിയത്.
ട്രാന്‍സ്ജെന്ററാണെന്ന് അറിഞ്ഞതോടെ കാറില്‍ വെച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാവുകയും സാഗര്‍ തോക്കെടുത്ത് യുവതിയുടെ വയറ്റില്‍ നിറയൊഴിക്കുകയുമായിരുന്നു. വധശ്രമത്തിന് ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ റോഡില്‍ തള്ളിയിട്ട് കടന്നുകളഞ്ഞ ഇവരെ പൊലീസ് മറ്റൊരു കേസുമായി നടത്തിയ ഏറ്റുമുട്ടലിലാണ് പിടികൂടിയത്.
ത്രിലോക്പുരി സ്വദേശിയായ പ്രതി കുപ്രസിദ്ധമായ സുന്ദര്‍ ബാട്ടി ഗ്യാങിലെ അംഗമാണ്. സാഗര്‍ ഏലിയാസ് ലംമ്പക് എന്ന പേരിലാണ് പ്രതി അറിയപ്പെടുന്നത്.
Leave a Reply
You must be logged in to post a comment.