കൂട്ടുകാരിയെ മുക്കിക്കൊന്നു; എട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ അറസ്റ്റില്‍

കൂട്ടുകാരിയെ മുക്കിക്കൊന്നു; എട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ അറസ്റ്റില്‍

കൂട്ടുകാരിയെ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ എട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ അറസ്റ്റില്‍. ചെന്നൈ മാങ്ങാട് ശിക്കരായപുരം ക്വാറിയില്‍ ഈ മാസം ഏഴിനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ സൗമ്യയെ (25) മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുണ്ട്രത്തൂര്‍ സ്വദേശികളായ സുധ എന്ന ശങ്കര്‍ (23), ശ്രിയ എന്ന സെല്‍വമണി (24), വാസന്തി (24), റോസ് എന്ന വിനോദിനി (25), ആരതി എന്ന വെങ്കിടേശന്‍ (26), ദിവ്യ എന്ന സാദിക്ക് (25), മനീഷ എന്ന മനോജ് (23) എന്നിവരാണ് അറസ്റ്റിലായത്.

മുങ്ങി മരണമാണെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഒരുമിച്ച് താമസിക്കുന്ന വീട്ടിലുണ്ടായ പ്രശ്നങ്ങളാണ് സൗമ്യയുടെ കൊലപാതകത്തിന് കാരണമായത്. മുറിയിലെ വഴക്കുകള്‍ ഇവരുടെ ഇടനിലക്കാരായ ഗണപതി, മഹാ എന്നീ രണ്ടു പേരെ സൗമ്യ അറിയിച്ചു. ഇതോടെയാണ് സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്.

ക്വാറിയില്‍ ഒരുമിച്ച് കുളിക്കുന്നതിനിടെ പ്രതികള്‍ സൗമ്യയയുമായി വഴക്ക് ഇടുകയും തുടര്‍ന്ന് വെള്ളത്തില്‍ മുക്കിക്കൊല്ലുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment