TRENDING:കൊവിഡ് റൺ എന്ന വീഡിയോ ഗെയിം വൈറൽ

Sherin Kaippans

കൊറോണയ്ക്കെതിരേ ശർവ്വശക്തിയുമെടുത്ത് പോരാടുകയാണ് കേരളം. വീട്ടിലിരുപ്പിന്റെ മടുപ്പ് മാറ്റുവാനും സുരക്ഷാ നിർദ്ദേശങ്ങൾ പ്രചരിപ്പിക്കാനുമായി വീഡിയോ ഗെയിം തയ്യാറാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.  

കൊവിഡ് റൺ എന്ന വീഡിയോ ഗെയിം ആണ് അധികൃതർ തയ്യാറാക്കിയത്. ചീഫ് വിപ്പ് കെ. രാജൻ വീഡിയോ ഗെയിം പ്രകാശനം നിർവഹിച്ചു.ആരോഗ്യകേരളം, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവ ത്രിലോക് ഐ ടി സർവീസസുമായി ചേർന്നാണ് ഗെയിം തയ്യാറാക്കിയത്.

കൊറോണ വൈറസിനെതിരേ പോരാടുന്ന ലോകത്തിലെ എല്ലാ ആരോഗ്യപ്രവർത്തകരോടും ഉള്ള ബഹുമാനസൂചകമായി ആണ് ഗെയിം പുറത്തിറക്കിയത്. ഇതൊരു ടു ഡി റണ്ണിങ് ഗെയിം ആണ്. സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന ആശംസയോടെ ആണ് ഗെയിം തുടങ്ങുന്നത്. സുരക്ഷാ നിർദേശങ്ങളും ഗെയിമിനൊപ്പം പ്രചരിപ്പിക്കുന്നു.  www.gamecovidrun.com എന്ന വെബ്‌സൈറ്റിൽനിന്നാണ് ഗെയിം ഡൗൺലോഡ് ചെയ്യേണ്ടത്.

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന, സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്.പി. വിജയകുമാരൻ കെ. പി., ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആൻഡ്രൂസ് എം.എ., ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സതീഷ് ടി.എൻ., മാസ് മീഡിയ ജില്ലാ കോ-ഓർഡിനേറ്റർ ഹരിതാദേവി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*