അതിശയിപ്പിക്കുന്ന വിലയിൽ റെനോയുടെ ട്രൈബർ അടുത്തമാസം
അതിശയിപ്പിക്കുന്ന വിലയിൽ റെനോയുടെ ട്രൈബർ അടുത്തമാസം
നിരത്തുകളിൽ കൊടുങ്കാറ്റാകാൻ ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ എത്തുന്നു, ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ അവതരിപ്പിക്കുന്ന ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ എംപിവി ഈ ജൂണില്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.
സിഎംഎഫ്–എ പ്ലാറ്റ്ഫോമില്‍ എത്തുന്ന വാഹനത്തിന്‍റെ പുതിയ ടീസര്‍ കമ്പനി പുറത്തുവിട്ടു. 4.5 മുതല്‍ 7 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്‍റെ എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രൈബര്‍ എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലായിരിക്കും ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ ഡിസൈന്‍ ട്രൈബറിലും പ്രകടമായേക്കും.
ട്രൈബറിൽ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ടാകും.
ക്വിഡിൽ ഉപയോഗിക്കുന്ന 1 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്തുകൂടിയ വകഭേദവും 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുമാവും ട്രൈബറിൽ ഇടംപിടിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം രണ്ടാം പകുതിയോടെ ട്രൈബര്‍ ഇന്ത്യയിലെത്തിയേക്കുമെന്നും അഞ്ച് ലക്ഷം മുതലാവും വാഹനത്തിന്‍റെ വിലയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply