ഇന്ന് അര്‍ധരാത്രിയോടെ സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം അവസാനിക്കും

ഇന്ന് അര്‍ധരാത്രിയോടെ സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം അവസാനിക്കും

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. നിരോധനം നീക്കുന്നതോടെ സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകും.

രജിസ്‌ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ ഏന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. അതേസമയം ലൈസന്‍സ് രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പടെയുള്ളവ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് ബോട്ടുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഉള്ളത്.

ഇന്ന് അര്‍ധരാത്രി മുതല്‍ മീന്‍പിടിക്കാന്‍ പോകുന്ന ചെറിയ ബോട്ടുകള്‍ ഉച്ചകഴിയുന്നതോടെ മടങ്ങിയെത്തും. അതേസമയം മത്സ്യതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ബയോമെട്രിക്ക് കാര്‍ഡുകളുടെ വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*