തൃപ്തി ദേശായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രങ്ങളില്‍ കയറിയിട്ടുണ്ട് ; പക്ഷ ശബരിമലയില്‍ നടക്കുമോയെന്ന് കണ്ടറിയാം
തൃപ്തി ദേശായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രങ്ങളില്‍ കയറിയിട്ടുണ്ട് ; പക്ഷ ശബരിമലയില്‍ നടക്കുമോയെന്ന് കണ്ടറിയാം
പത്തനംതിട്ട: മണ്ഡലകാലത്തിനു ആരംഭം കുറിച്ച് നാളെ ശബരിമല നട തുറക്കും. യുവതീ പ്രവേശന വിഷയുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് നിലക്കല്‍ മുതല്‍ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നത്. ഇതിനിടയിലാണ് മലകയറാനായി തൃപ്തി ദേശായി ശനിയാഴ്ച എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മുന്‍പും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രങ്ങളില്‍ കയറിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗ, പൂനെ കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രം, ശനി ശിഖ്നാപൂര്‍ ക്ഷേത്രം,ശനി ശിഖ്നാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ എതിര്‍പ്പ് അതിജീവിച്ച് കയിയിട്ടുണ്ട്. അതേസമയം മറ്റ് ക്ഷേത്രങ്ങളില്‍ കയറിയതുപോലെ ശബരിമലയില്‍ കാലുകുത്താന്‍ കഴിയുമോയെന്നു കാത്തിരുന്നു കാണാം.
സുപ്രീം കോടതി പുനപരിശോധന ഹര്‍ജിയില്‍ സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തില്‍ എന്ത് എതിര്‍പ്പ് ഉണ്ടായാലും ശബരിമലയില്‍ കയറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തനിക്കും സംഘത്തിനും സുരക്ഷയും താമസവും ഭക്ഷണവും അടക്കം ഏര്‍പ്പെടുത്തണമെന്ന കത്തിന് പോലീസോ സര്‍ക്കാരോ മറുപടി കൊടുത്തിട്ടില്ല. സാധാരണയുള്ള സുരക്ഷയല്ലാതെ പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.
Leave a Reply