തൃപ്തി ദേശായി കുടുങ്ങി; പുറത്തിറങ്ങാനാവാതെ ആറാം മണിക്കൂറിലേക്ക്
തൃപ്തി ദേശായി കുടുങ്ങി; പുറത്തിറങ്ങാനാവാതെ ആറാം മണിക്കൂറിലേക്ക്
കൊച്ചി: അയ്യപ്പ ഭക്തരെ വെല്ലുവിച്ചു മലച്ചവിട്ടന്‍ എത്തിയ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ കുടുങ്ങി കിടക്കുന്നു. പുലര്‍ച്ചെ നാലുമണിക്ക് എത്തിയ സംഘം പത്തരയായിട്ടും വിമാനത്താവളത്തിന് പുറത്തിറങ്ങാനാവാതെ വിമാനത്താവളത്തില്‍ കുടുങ്ങി.
തൃപ്തി ദേശായിക്കും സംഘത്തിനും എതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുറ്റും അയ്യപ്പ ഭക്തരുടെ കടുത്ത പ്രതിഷേധം തുടരുകയാണ്.പുറത്തിറങ്ങാനോ പ്രാഥമിക കാര്യങ്ങള്‍ പോലും സാധിക്കാനാവാത്ത അവസ്ഥയിലാണ് തൃപ്തിയും സംഘവും. എന്നാല്‍ ശബരിമലയില്‍ എത്താതെ താന്‍ തിരിച്ചു പോകില്ലെന്ന ഉറച്ച നിലപാടിലാണ് ഇവര്‍.
അതേസമയം തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാരും പോലീസും. എന്നാല്‍ സ്വന്തം നിലയ്ക്ക് നിലക്കല്‍ എത്തിയാല്‍ സുരക്ഷ നല്‍കാമെന്ന നിലപാടിലാണ് പോലീസ്.
വാഹനം നല്‍കാന്‍ പോലും ടാക്സി ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ല. അതെസമയം പോലീസ് വാഹനത്തില്‍ കൊണ്ടുപോകാന്‍ തയ്യാറായാല്‍ ശക്തമായി തടയുമെന്നും അയ്യപ്പ ഭക്തര്‍ അറിയിച്ചു. വിമാനത്താവളത്തിന് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം ശക്തമാകുന്നു.
Leave a Reply