തൃപ്തി ദേശായിയേയും സംഘത്തേയും അറസ്റ്റ് ചെയ്തേക്കും?
തൃപ്തി ദേശായിയേയും സംഘത്തേയും അറസ്റ്റ് ചെയ്തേക്കും?
കൊച്ചി: അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെ പോലീസ് അറസ്റ്റ് ചെയ്തേക്കും. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് തൃപ്തിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.
Also Read >> മകളെ കാണാനായി പുറപ്പെട്ട് പുനലൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി
അയ്യപ്പ ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മണിക്കൂറായി വിമാനത്താവളത്തിന് പുറത്തിറങ്ങാനാവാതെ കുടുങ്ങി കിടക്കുകയാണ് തൃപ്തിയും സംഘവും. തൃപ്തിയും സംഘവും ഇവിടെ ഇങ്ങനെ തുടരുന്നത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും സുരക്ഷയേയും സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ പുറത്തു ഭക്തരുടെ നാമജപ പ്രതിഷേധം ശക്തമാകുന്നത് ക്രമസമാധാന പ്രശ്നമായി മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം തൃപ്തി ദേശായിക്കെതിരെ മതവികാരം വൃണപ്പെടുത്തിയെന്നു കാണിച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രകാശ് ബാബു നെടുമ്പാശ്ശേരി പോലീസില്‍ പരാതി നല്‍കി.എന്നാല്‍ സ്വന്തം നിലക്ക് വാഹനവും താമസ സൗകര്യവും ഒരുക്കിയാല്‍ സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിച്ചിരുന്നു.
തൃപ്തിയോടും സംഘംത്തോടും മടങ്ങി പോകാന്‍ പോലീസും റവന്യൂ അധികാരികളുടെയും അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും പിന്തിരിയാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ക്രമസമാധാനം തകരാതിരിക്കാനും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനും പ്രത്യേക ചട്ടപ്രകാരം തൃപ്തിയേയും സംഘത്തെയും സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് തയ്യാറായേക്കും.
Also Read >> മന്ത്രി മാത്യു ടി തോമസിന്‍റെ ഭാര്യക്കെതിരെ കേസ്
Leave a Reply