തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്; വരവും ചിലവും താമസവും ഭക്ഷണവും സര്‍ക്കാര്‍ വഹിക്കണം…പിന്നെ സംരക്ഷണവും നല്‍കണം
തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്; വരവും ചിലവും താമസവും ഭക്ഷണവും സര്‍ക്കാര്‍ വഹിക്കണം…പിന്നെ സംരക്ഷണവും നല്‍കണം : അതുമാത്രം മതിയോയെന്ന് ഭക്തര്‍
തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്. സന്നിധാനത്ത് എത്താതെ കേരളത്തില്‍ നിന്നും തിരിച്ച് പോകില്ലെന്നും തൃപ്തി ദേശായി. മറ്റു ആറു യുവതികള്‍ കൂടി ഇവരോടൊപ്പം വരുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കും വരാനും താമസിക്കാനുമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. കൂടാതെ വരുന്നത് മുത തിരിച്ചു പോകുന്നതുവരെ പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
യുവതികള്‍ പേടിച്ചിട്ടാണ് ശബരിമലയില്‍ എത്താത്തതെന്ന് ആക്റ്റിവിസ്റ്റ് തൃപ്തി ദേശായി. നിലവിലെ വിധി കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ പോലീസും സര്‍ക്കാരും സംരക്ഷണം നല്‍കിയാല്‍ താന്‍ ശബരിമലയില്‍ എത്തുമെന്നും ഇവര്‍ പറഞ്ഞു. ഈ മാസം പതിനാറിനും ഇരുപതിനും ഇടയ്ക്ക് തൃപ്തിയും സംഘവും ശബരിമലയില്‍ എത്തുമെന്നാണ് കരുതുന്നത്.
ശബരിമലയില്‍ യുവതീ പ്രവേശന വിധിയില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22 ന് വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലവിലെ ഭരണഘടനാ വിധി സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല.
Leave a Reply
You must be logged in to post a comment.