വിധി അനുകൂലം; മലകയറാന്‍ എത്തുമെന്ന് തുപ്തി ദേശായി
വിധി അനുകൂലം; മലകയറാന്‍ എത്തുമെന്ന് തുപ്തി ദേശായി Trupti Desai to Sabarimala
Trupti Desai to Sabarimala ശബരിമലയില്‍ യുവതീ പ്രവേശന വിധിയില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി ന് വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലവിലെ ഭരണഘടനാ വിധി സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല.
Also Read >>കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജും തിരഞ്ഞെടുപ്പ് കുരുക്കില്‍
യുവതികള്‍ പേടിച്ചിട്ടാണ് ശബരിമലയില്‍ എത്താത്തതെന്ന് ആക്റ്റിവിസ്റ്റ് തൃപ്തി ദേശായി. നിലവിലെ വിധി കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ പോലീസും സര്‍ക്കാരും സംരക്ഷണം നല്‍കിയാല്‍ താന്‍ ശബരിമലയില്‍ എത്തുമെന്നും ഇവര്‍ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീണ്ടും നട തറക്കുന്ന സമയത്ത് ഈ മാസം പതിനാറിനും ഇരുപതിനും ഇടയില്‍ ശബരിമലയില്‍ താന്‍ എത്തും. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിക്കും പോലീസ് അധികാരികള്‍ക്കും കത്ത് നല്‍കും. സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
Leave a Reply