തൃപ്തി ദേശായിക്ക് തൃപ്തിയായി…പ്രത്യേക സുരക്ഷയില്ലെന്ന് സര്‍ക്കാര്‍; ശബരിമല യാത്രയില്‍ നിന്നും പിന്മാറിയെക്കും
തൃപ്തി ദേശായിക്ക് തൃപ്തിയായി…പ്രത്യേക സുരക്ഷയില്ലെന്ന് സര്‍ക്കാര്‍; ശബരിമല യാത്രയില്‍ നിന്നും പിന്മാറിയേക്കും
തിരുവനന്തപുരം: എന്ത് വന്നാലും ശബരിമല കയറുമെന്ന് വെല്ലുവിളിച്ച സന്നിധാനത്തേക്ക് പുറപ്പെടാന്‍ തയ്യാറെടുത്തിരുന്ന തൃപ്തി ദേശായിക്ക് തിരിച്ചടി. തൃപ്തി ദേശായിക്കും സംഘത്തിനും പ്രത്യേക സുരക്ഷയോ ചിലവോ നല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നാണ് പോലീസ് നിലപാട്.
സന്നിധാനത്ത് എത്താതെ കേരളത്തില്‍ നിന്നും തിരിച്ച് പോകില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ഇവരോടൊപ്പം മറ്റു ആറു യുവതികള്‍ കൂടി വരുന്നുണ്ടെന്ന് കത്തില്‍ അറിയിച്ചിരുന്നു.
തനിക്കും സംഘത്തിനും യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ വാഹനവും താമസിക്കാന്‍ ഹോട്ടലും ഭക്ഷണവും തിരിച്ചു മഹാരാഷ്ട്ര വരെ തിരിച്ചെത്തുന്നത് വരെയുള്ള സകല ചിലവുകളും വഹിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരോ പോലീസോ കത്തിന് മറുപടി നല്‍കിയിട്ടില്ല.
Leave a Reply