അതിശയിപ്പിക്കുന്ന ലുക്കിലെത്തുന്നു മഹീന്ദ്ര ടിയുവി-300

അതിശയിപ്പിക്കുന്ന ലുക്കിലെത്തുന്നു മഹീന്ദ്ര ടിയുവി-300

കുറഞ്ഞനാളുകൾകൊണ്ട് വാഹനപ്രേമികളെ ആകർഷിച്ച ടിയുവി-300 മുഖം മിനുക്കിയെത്തുന്നു, കോംപാക്ട് എസ്‌യുവികളില്‍ ഏറ്റവും തലയെടുപ്പുള്ള വാഹനം ടിയുവി-300 ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കുറച്ചുനാള്‍ മുമ്പുവരെ റഫ് ലുക്കായിരുന്നു ഈ വാഹനത്തെ ആകര്‍ഷകമാക്കിയിരുന്നതെങ്കില്‍ ഇനിയങ്ങോട്ട് കുറച്ച് സ്‌റ്റൈലിഷാകുകയാണ്. ടിയുവി-300 ന്റെ പുറംമോടിയില്‍ കാര്യമായ മറ്റങ്ങള്‍ ഒരുക്കി ടിയുവി-300 വീണ്ടുമെത്തിയിരിക്കുകയാണ്.

പിയാനോ ബ്ലാക്ക്-ക്രോമിയം ഫിനീഷില്‍ നല്‍കിയിട്ടുള്ള ഗ്രില്‍, വലിയ എയര്‍ഡാം, സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍ എന്നിവ ടിയുവിയുടെ മുഖഭാവം മാറ്റിയിട്ടുണ്ട്.

മഹീന്ദ്രയുടെ ടിയുവി-300 ന്റെ വശങ്ങളില്‍ ബ്ലാക്ക് നീഷിങ് പില്ലറുകളും ഡോര്‍ ക്ലാഡിങ്ങുകളും നല്‍കിയിരിക്കുന്നു. ഏഴ് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 8.37 ലക്ഷം മുതല്‍ 10.40 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്‌സ്‌ഷോറൂം വില.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply