ടെലിവിഷന്‍ താരം പ്രേക്ഷ മേത്ത ആത്മഹത്യ ചെയ്തു

ടെലിവിഷന്‍ താരം പ്രേക്ഷ മേത്ത ആത്മഹത്യ ചെയ്തു

ക്രൈം പട്രോള്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ടെലിവിഷന്‍ താരം പ്രേക്ഷ മേത്തയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 25-കാരിയായ താരത്തെ ഇന്‍ഡോറിലുള്ള വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ നീണ്ടു പോയതോടെ ജോലി ഇല്ലാതായത് ഡിപ്രഷനിലേക്ക് വഴി തെളിച്ചു എന്നും അത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

”പ്രാഥമികാന്വേഷണത്തില്‍, താരം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. കേസില്‍ ഒരു വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.”- അന്വേഷണോദ്യോഗസ്ഥന്‍ രാജീവ് ഭദോരിയ പറയുന്നു.

‘സ്വപ്നങ്ങളുടെ മരണമാണ് ഏറ്റവും മോശപ്പെട്ടത്’ എന്നാണ് മേത്ത അവസാനമായി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്. ഇത് വിഷാദരോഗത്തിനുള്ള സൂചനയാണെന്ന് പൊലീസ് പറയുന്നു. ക്രൈം പട്രോള്‍ കൂടാതെ ലാല്‍ ഇഷ്‌ക്ക്, മേരി ദുര്‍ഗ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും മേത്ത അഭിനയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*