പത്തു വര്‍ഷമായി താന്‍ കൈ കഴുകാറില്ലെന്ന് ടിവി അവതാരകന്‍
പത്തു വര്‍ഷമായി താന്‍ കൈ കഴുകാറില്ലെന്ന് ടിവി അവതാരകന്‍
പത്തു വര്‍ഷമായി താന്‍ കൈ കഴുകാറില്ലെന്ന് ടിവി അവതാരകന്‍ പീറ്റ് ഹെഗ്‌സെത്ത്. ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ഉള്ള ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് പീറ്റ് ഹെഗ്‌സെത്തിന്റെ വെളിപ്പെടുത്തല്‍.
ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ വേള്‍ഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് സഹ അവതാരകരായ എഡ് ഹെന്റിയും ജെഡേഡിയാ ബിലയും ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചു.
അവരുടെ അഭിപ്രായത്തില്‍ പഴകിയ ഭക്ഷണം കഴിക്കുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തപ്പോഴും നഗ്‌നനേത്രം കൊണ്ടു കാണാനാകാത്ത അണുക്കള്‍ ശരീരത്തിനുള്ളില്‍ എത്തുകയും അസുഖം പിടിപെടാന്‍ കാരണമാകുകയും ചെയ്യുന്നുവെന്നാണ്.
ഈ സമയത്താണ് ഹെഗ്‌സെത്ത് തന്റെ രഹസ്യം തുറന്നടിച്ചത്. കീടാണുക്കള്‍ ഒരു യഥാര്‍ഥ കാര്യമല്ലെന്നും ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. ഹെഗ്‌സെത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തുന്നുണ്ട്.
Leave a Reply
You must be logged in to post a comment.