അറിയാം പുരാവസ്തു വകുപ്പിന്റെ ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക് ആപ്പ്
അറിയാം പുരാവസ്തു വകുപ്പിന്റെ ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക് ആപ്പ്
ഇന്ന് എന്തിനും ഏതിനും ആപ്പുകളുടെ സഹായം തേടുന്നവർ അനവധിയാണ്, ഇത് ആപ്പുകളുടെ കാലമാണ്. ഇന്നത്തെ ഒട്ടുമിക്ക ആവശ്യങ്ങളും നടന്നു പോകുന്നത് ആപ്പുകളുടെ സഹായത്തോടെയാണ് എന്ന് പറഞ്ഞാലും തെറ്റില്ല .
കൂടുതൽ വികാസങ്ങളും സവിശേഷതകളും തേടി നടക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ ആപ്പുകൾ എന്ന സാങ്കേതികതയിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്.
നമ്മുടെ കേരളത്തിന്റെ തലസ്ഥാന നഗരത്തിലെ കോട്ടകളുടെ ചരിത്രങ്ങൾ സഞ്ചാരികൾക്കായി വിളിച്ചോതുന്നതിന് പുരാവസ്‌തുവകുപ്പാണ് മുൻകൈയെടുത്ത് ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക്’ എന്ന ആപ്പ് വികസിപ്പിച്ചെടുത്തത്. ഒരു കിടുക്കൻ ആപ്പെന്ന് പറയാം.
തലസ്ഥാന നഗരത്തിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും കോട്ടയുടെ അകത്തും പുറത്തുമുള്ള കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍ എന്നിങ്ങനെ മുപ്പതോളം പൈതൃക മന്ദിരങ്ങളുടെ സമ്പൂർണ്ണ ചരിത്രമാണ് ഈ പുതിയ മൊബൈല്‍ ആപ്പ്ലിക്കേഷനിലൂടെ ലഭിക്കുന്നത്.
‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക്’ എന്ന ആപ്പിന്റെ തുടക്കത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നി മൂന്ന് ഭാഷകളില്‍ വിവരങ്ങള്‍ ലഭിക്കും. ഓരോ കോട്ടയുടെയും ചരിത്രങ്ങൾ അതും ഇടതടവില്ലാതെ വളരെ വ്യക്തമായി പറഞ്ഞു തരാൻ ഈ ആപ്പിന് കഴിയും. തികച്ചും ഒരു ടൂറിസ്റ്റ് ഗെയ്‌ഡ് നയിക്കുന്നതുപോലെ തന്നെയാണ് ഈ ആപ്പ്ളിക്കേഷനും സഞ്ചാരികൾക്ക് സേവനം നൽകുന്നത്.
Leave a Reply
You must be logged in to post a comment.