സ്വകാര്യ ലാബിലെ സ്‌കാനിംഗില്‍ പിഴവ്: ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

സ്വകാര്യ ലാബിലെ സ്‌കാനിംഗില്‍ പിഴവ്: ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരത്ത് സ്വകാര്യ ലാബിലെ സ്‌കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. കുട്ടികളുടെ അമ്മയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നത്തുകാല്‍ വില്ലേജില്‍ ചെറിയ കൊല്ല സ്വദേശി നിഷയുടെ ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത്.

ലാബിനെതിരെ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് നിഷ ചികിത്സ തേടിയിരുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഒന്നരമാസത്തിലും മൂന്നരമാസത്തിലും ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലാബായ വിന്നീസ് ലാബില്‍ സ്‌കാന്‍ ചെയ്യുകയും സ്‌കാനിങ്ങില്‍ ഒരു കുട്ടി മാത്രമാണ് ഉള്ളതെന്നും കുട്ടി സുരക്ഷിതയാണെന്നുമുള്ള റിപ്പോര്‍ട്ട്് ലഭിക്കുകയും ചെയ്തു.

എന്നാല്‍ അഞ്ചാം മാസത്തില്‍ അസ്വസ്ഥത അേനുഭവപ്പോള്‍ മറ്റൊരു സ്‌കാനിംഗ് കേന്ദ്രത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഇരട്ടക്കുട്ടികളാണെന്നും ഒരു കുട്ടി മരിച്ചതായും കണ്ടെത്തിയത്. ഇതോടെ ലാബ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ബുധനാഴ്ച എസ്എടി ആശുപത്രിയിലെത്തി വീണ്ടും സ്‌കാന്‍ നടത്തി പരിശോധിച്ചപ്പോള്‍ രണ്ടാമത്തെ കുഞ്ഞും മരിച്ചതായി തെളിഞ്ഞു. രണ്ട് ശിശുക്കളെയും ഉടന്‍ തന്നെ പുറത്തെടുക്കും.

ഗര്‍ഭാശയത്തിലെ സ്ഥാനങ്ങളിലുള്ള വ്യത്യാസം മൂലമാണ് ഇരട്ടക്കുഞ്ഞുങ്ങളാണെന്ന് തിരിച്ചറിയാതിരുന്നതെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ പദ്ധതി പ്രകാരം കുറഞ്ഞ നിരക്കില്‍ സ്‌കാന്‍ നടത്താന്‍ പാറശ്ശാല താലൂക്ക് ആശുപത്രിയും ലാബും തമ്മില്‍ കരാറുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment