പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കഞ്ചാവ് വലിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവിനെയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാന് (19), ഇയാളുടെ കൂട്ടുകാരന് വൈപ്പിന്‍ മണ്ഡപത്തില്‍ ജിബിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
15 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായെന്ന് കാട്ടി രണ്ടു ദിവസം മുമ്പാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി ഷാരൂഖ് ഖാന്റെ കൂടെയാണ് പോയിട്ടുള്ളതെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. കാക്കനാട് പമ്പ് ജീവനക്കാരനാണ് ഇയാള്‍.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ മറന്നുവെച്ചു പോവുകയും പിറ്റേന്ന് രാവിലെ ഫോണ്‍ കണ്ട ഓട്ടോ ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തതാണ് കേസിന് വഴിത്തിരിവായത്.
ഇവര്‍ പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈന്‍ ഡ്രൈവ് വാക് വേ ഭാഗത്തിരുത്തിയാണ് പെണ്‍കുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
തൃപ്പൂണിത്തുറ പോലീസും എറണാകുളം സെന്‍ട്രല്‍ പോലീസും സംഭവത്തില്‍ പ്രത്യേകം കേസുകള്‍ എടുത്തിട്ടുണ്ട്. തൃപ്പൂണിത്തുറ സി.ഐ. പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.