വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍
കൊച്ചി: എറണാകുളം മാര്‍ക്കെറ്റില്‍ വസ്ത്ര വ്യാപാനം നടത്തുന്ന വ്യാപാരിയെ ഇന്റര്‍നെറ്റ് കാള്‍ വഴി മുപ്പത് ലക്ഷം ആവശ്യപ്പെട്ട പ്രതികള്‍ പിടിയില്‍.
Also Read >> എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം
എളമക്കര മേനോന്‍ പറമ്പ് ലൈനില്‍ ശ്രാമ്പിക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അബ്ദുല്‍ മനാഫിന്റെ മകന്‍ മുഹമ്മദ് സിദ്ദിക്ക്, എളമക്കര സ്വമിപ്പടി മാളിയേക്കല്‍ വീട്ടില്‍ നാസറിന്റെ മകന്‍ നസീബ് എന്നിവരാണ് പിടിയിലായത്.
പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വ്യാപാരിയില്‍ നിന്നും തുക ആവശ്യപ്പെട്ടത്. വിദേശത്തുനിന്നും നാട്ടിലെത്തിയ സുഹൃര്‍ത്തിന്റെ ഫോണില്‍ നിന്നും ഇന്റര്‍നെറ്റ് കോള്‍ ആപ്ലിക്കേഷന്‍റെ യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും കൈക്കലാക്കി സിദ്ദിക്കിന്റെ ഫോണില്‍ നിന്നും വ്യാപാരിയുമായി ബന്ധപ്പെടുകയായിരുന്നു.
Also Read >> വൈറലായി മംമ്തയുടെ സാഹസിക ചാട്ടം
കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ എളമക്കര പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
വിദേശത്തുനിന്നും നാട്ടിലെത്തിയ സുഹൃര്‍ത്തിന്റെ ഫോണില്‍ നിന്നും ഇന്റര്‍നെറ്റ് കോള്‍ ആപ്ലിക്കേഷന്‍റെ യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും കൈക്കലാക്കി സിദ്ദിക്കിന്റെ ഫോണില്‍ നിന്നും വ്യാപാരിയുമായി ബന്ധപ്പെടുകയായിരുന്നു.
Leave a Reply