മാനസയെ കൊലക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍മാനസയെ കൊലക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കോതമംഗലം നെല്ലിക്കുഴിയിലെ ഡെൻറൽ കോളേജിലെ വിദ്യാർത്ഥി യായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്കു നൽകിയ ബീഹാർ മുൻഗർ ജില്ലയിലെ പർസന്തോ ഗ്രാമത്തിൽ സോനുകുമാർ,
ഇടനിലക്കാരാനായ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ്മ എന്നിവരെ ജില്ലാ പോലിസ് മേധാവി കെ .കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ബിഹാർ പോലീസിനൊപ്പം രണ്ടു ദിവസം നീണ്ടു നിന്ന ഓപ്പറേഷ നൊടുവിലാണ് പ്രതികൾ പിടിയിലായത്. രഖിലിന് തോക്കുനൽകിയ സോനു കുമാറിനെ പരിജയപ്പെടുത്തിയത് മനിഷ് കുമാർ വർമ്മ യാണ്.ഇയാളെ പാറ്റ്നയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 35000 രൂപയാണ് തോക്കിന് നൽകിയത്. തുക പണമായി നേരിട്ടു നൽകുകയായിരുന്നു.

തോക്ക് ഉപയോഗിക്കാനുളള പരിശീലനവും ഇവിടെ നിന്ന് നൽകി യെന്നാണ് ലഭിക്കുന്ന വിവരം. ബിഹാർ പോലിസുമായി ജില്ലാ പോലിസ് മേധാവി കെ കാർത്തിക്ക് തയാറാക്കിയ പ്രത്യേക ഓപ്പ റേഷനിലാണ് രണ്ടു പേരും പിടിയിലാകുന്നത്.ഇതിൻറെ ഭാഗമായി സംയുക്തമായി സംഘത്തെ നിയോഗിക്കുകയാ യിരുന്നു. പിടികൂടുമെന്നുറപ്പായപ്പോൾ ആക്രമിച്ച് ചെറുത്തു നിൽക്കാനും ശ്രമമുണ്ടായെങ്കിലും പോലിസിൻറെ ശ്രമകരമായ ഇടപെടലിലൂടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ അവിടത്തെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ രണ്ടുപേരുടെ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് അന്വേഷണത്തലവൻ കെ. കാർത്തിക്ക് പറഞ്ഞു.

എസ്.ഐമാരായ മാഹിൻ സലിം, വി.കെ. ബെന്നി, സി.പി.ഒ എം.കെ ഷിയാസ്, ഹോംഗാർഡ് സാജു എന്നിവരുൾപ്പെടുന്ന സംഘമാണ് ഉണ്ടായിരുന്നത്.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*