കോഴിക്കോട് കഞ്ചാവും മയക്ക് ഗുളികളുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് കഞ്ചാവും മയക്ക് ഗുളികളുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് കഞ്ചാവും മയക്കുഗുളികളുമായി രണ്ടു യുവാക്കള്‍ പിടിയില്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. വാഴക്കാട് സ്വദേശി ആഷിക് അലി(24), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് ജിംനാസ് (30) എന്നിവരാണ് കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രി പരിസരത്തുവെച്ച് പിടിയിലായത്.

125 ഗ്രാം കഞ്ചാവും 16 നൈട്രോസെപാം ഗുളികകളുമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ ജിജോ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇരുവരുടെയും ബൈക്കും എക്‌സൈസ് പിടിച്ചെടുത്തു.

ഇവര്‍ ബീച്ച് ആശുപത്രി കോമ്പൗണ്ടിലെ ഡീഅഡിക്ഷന്‍ കേന്ദ്രത്തിലെത്തുന്നവരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് വില്‍പന നടത്തുന്നതെന്ന് എക്‌സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍ ടി.പി ബിജു മോന്‍, സിഇഒമാരായ സി.എസ് ദിലീപ് കുമാര്‍, പി. അജിത്ത്, എ.എം ബിനീഷ് കുമാര്‍, എ. അനുരാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment