മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ പിടിയിൽ

ബൈക്ക് മോഷ്ടാക്കൾ പിടിയിൽ . അലുവ മെട്രോ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു ,

ഞാറക്കൽ പുളിക്കത്തൊണ്ടിൽ വിട്ടിൽ അലക്സ് ദേവസി ( 25 ) , പൂയപ്പിള്ളി , തച്ചപ്പിള്ളി വിട്ടിൽ യദുകൃഷ്ണൻ ( ഉണ്ണിക്കുട്ടൻ 23 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ഒക്ടോബറിലാണ് ഇവർ ബക്ക് മോഷ്ടിച്ചത് . തുടർന്ന് യഥാർത്ഥ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ വച്ച് വാഹനം ഉപയോഗിച്ച് വരികയായിരുന്നു

ഇവരുടെ പേരിൽ മുനമ്പം , പറവൂർ , ആലുവ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ ഉണ്ട് . സബ് ഇൻസ്പെക്ടർമാരായ വിനോദ് ആർ , ടോമി കെ.ബി , സി.പി.ഒ മാരായ പ്രീത.ഇ.ആർ , ബിനോജ് ഗോപാലകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*