നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എ എസ് ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇന്നു രാവിലെയാണ് ഇരുവരും അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. തുടര്‍ന്ന് എട്ടര മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയരാക്കി. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആദ്യഘട്ടത്തില്‍ അറസ്റ്റിലായ എസ് ഐ സാബുവിന്റെയും സി പി ഒസജിമോന്‍ ആന്റണിയുടെയും മൊഴിയും ഇവര്‍ക്കെതിരായിരുന്നു. കസ്റ്റഡിയില്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചത് ഇവരുടെ നേതൃത്വത്തിലാണ്.

സാമ്പത്തികതട്ടിപ്പു കേസിലെ പ്രതി രാജ്കുമാറാണ് കസ്റ്റഡിയിലെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. കേസിലെ മറ്റുപ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴിയില്‍ ഒന്‍പതു പോലീസുകാര്‍ മര്‍ദ്ദിച്ചെന്നത് പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് വേഗത്തിലായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply