വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്‍മാര്‍ രണ്ട്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്‍മാര്‍ രണ്ട്

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അപരന്‍മാര്‍ രണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയും പിന്നിട്ടപ്പോഴാണ് വയനാട്ടിലെ അപരന്മാരുടെ വിവരങ്ങള്‍ പുറത്തുവന്നത്.

കോട്ടയം എരുമേലി സ്വദേശിയായ കെ ഇ രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് സ്വദേശി കെ രാകുല്‍ ഗാന്ധിയുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രണ്ട് അപരന്‍മാരെക്കൂടാതെ തൃശൂര്‍ സ്വദേശിയായ കെ എം ശിവപ്രസാദ് ഗാന്ധിയും രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ജനവിധി തേടുന്നുണ്ട്.

സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് കെ.ഇ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. എന്നാല്‍ കെ. രാകുല്‍ ഗാന്ധി അഖിലേന്ത്യ മക്കള്‍ കഴകം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

കോട്ടയം എരുമേലി സ്വദേശിയായ കെ ഇ രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് സ്വദേശി കെ രാകുല്‍ ഗാന്ധിയുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രണ്ട് അപരന്‍മാരെക്കൂടാതെ തൃശൂര്‍ സ്വദേശിയായ കെ എം ശിവപ്രസാദ് ഗാന്ധിയും രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ജനവിധി തേടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*