കാസര്‍കോട് ഇരട്ടക്കൊലപാതകം: കല്ല്യോട്ടിന് സമീപം രണ്ട് വാഹനങ്ങള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി
കാസര്‍കോട് ഇരട്ടക്കൊലപാതകം: കല്ല്യോട്ടിന് സമീപം രണ്ട് വാഹനങ്ങള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി
പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി. കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് കാറുകള്‍ കണ്ടെത്തിയത്.
ഒരു ഇന്നോവയും ഒരു സ്വിഫ്റ്റുമാണ് കണ്ടെത്തിയത്. അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തുകയാണ്. കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതി പീതാംബരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സാഹയിച്ചതിനാണ് ഇവരുടെ പങ്കെന്നാണ് വെളിപ്പെടുത്തല്‍. ഉദുമ ഏരിയയിലെ പ്രമുഖ നേതാവുമായി താന്‍ സംഭവത്തിന് ശേഷം ബന്ധപ്പെട്ടുവെന്നും ഇയാളുടെ നിര്‍ദേശ പ്രകാരമാണ് വസ്ത്രങ്ങള്‍ കത്തിച്ചതെന്നുമാണ് പീതാംബരന്‍ മൊഴി നല്‍കിയിരിക്കുന്നത്. കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ കല്യോട്ട് കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്.
Leave a Reply
You must be logged in to post a comment.