യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു;കാസര്‍ഗോഡ്‌ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു;കാസര്‍ഗോഡ്‌ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കാസര്‍ഗോഡ്‌ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് കിച്ചു എന്ന കൃപെഷ് ( ) ജോഷി എന്ന ശരത്ത് എന്നിവരാണ് അക്രമിസംഘതിന്റെ വെട്ടേറ്റു മരിച്ചത്.

കിച്ചു സംഭവ സ്ഥലത്തും ശരത്ത് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് തന്നിത്തോട്‌ കൂരങ്കര റോഡില്‍ വെച്ചാണ് സംഭവം.

ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍‍ത്തി വെട്ടുകയായിരുന്നു. ഇരുവരും ശരത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ സി പി എം ആണെന്ന് കോണ്‍ഗ്രസ്‌ ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കാസര്‍ഗോഡ്‌ ജില്ലയില്‍ ഹര്ത്താലിനു യൂ ഡി എഫ് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment