55 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികള്‍ താമരശ്ശേരിയില്‍ പിടിയില്‍

55 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികള്‍ താമരശ്ശേരിയില്‍ പിടിയില്‍

താമരശ്ശേരിയില്‍ 55.5 കിലോ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കഞ്ചാവുമായി കാറിലെത്തിയ ഇടുക്കി അടിമാലി പട്ടമ്മാവട്ടി ഷാജി (45), ഇടുക്കി മൂന്നാര്‍ രാജാക്കാട് എന്‍ആര്‍ സിറ്റി പറത്താനത്ത് സുനില്‍ (47) എന്നിവര്‍ അറസ്റ്റിലായത്.

കഞ്ചാവ് ആന്ധ്രയില്‍ നിന്ന് എത്തിച്ചതാണെന്നും മൊത്ത കച്ചവടം നടത്തുന്നവരാണ് ഇവരെന്നും പൊലിസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.

അടിവാരം എലിക്കാട് പാലത്തിന് സമീപത്തു വെച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് പൊലീസ് പരിശോധിക്കുകയായിരുന്നു. കോഴിക്കോട് റൂറല്‍ എസ്പി യു. അബ്ദുല്‍ കരീമിന്റെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

ലഹരി മാഫിയ തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിനുശേഷം മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാനത്ത് പൊലിസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment