ഇനി മുതൽ ടൈപ്പ് ചെയ്യാനും ​ഗൂ​ഗിൾ

ഇനി മുതൽ മെസേജുകളും മറ്റും കഷ്ടപ്പെട്ട് നമ്മൾ കുത്തിയിരുന്ന് ഫോണിൽ ടൈപ്പ് ചെയ്യേണ്ട. പകരം ഗൂഗിൾ കീബോർഡിനോട് പറഞ്ഞുകൊടുത്താൽ ഗൂഗിൾ തന്നെ അവ ടൈപ്പ് ചെയ്ത് നമുക്ക് തരുന്നതാണ്.

ഓഫ്ലൈനായും ഇത് ഉപയോഗിക്കാവുന്നതാണ് എന്നതാണ് ഇതിനെ ആകർഷകമാക്കുന്നത്. ഗൂഗിൾ വോയിസ് റെക്കഗ്നിഷൻ അടിസ്ഥാനപ്പെടുത്തിയാണ് ജി ബോർഡിൽ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ജി ബോർഡിന്റെ അടിസ്ഥാന ഭാഷ അമേരിക്കൻ ഇംഗ്ലീഷാണ് . ആദ്യ ഘട്ടത്തിൽ ഇംഗ്ലീഷിൽ മാത്രമേ ഈ സംവിധാനം ഉണ്ടാകുകയുള്ളു. ഇതിലെ ശബ്ദത്തെ മൈക്കുകൾ അതിവേഗത്തിൽ പിടിച്ചെടുത്ത ശേഷം ജി ബോർഡിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ശബ്ദങ്ങളെ കൃത്യമായ അക്ഷരങ്ങളായി കൺവേർട്ട് ചെയ്യുകയാണ് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment