സർക്കാരിനോട് ഉദ്ദേശശുദ്ധി തെളിയിക്കാൻ ടൂവീലർ യൂസേഴ്സ് അസ്സോസിയേഷന്റെ വെല്ലുവിളി

തൃശ്ശൂർ : ഹെൽമെറ്റ് ഇല്ലാത്തവരിൽ നിന്നും വൻ തുക ഫൈൻ ഈടാക്കുന്നതിനു സർക്കാർപറയുന്ന ന്യായം ഇരുചക്രവാഹന അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്നതാണ്.
തത്വത്തിൽ ഇത് ശരിയെന്നു തോന്നാമെങ്കിലും
കഴിഞ്ഞ 6 മാസത്തിൽ ഇരുചക്രവാഹനഅപകടത്തിൽ മരിച്ചവരുടെ എണ്ണവും ഫൈൻ വർധിപ്പിച്ചു 6 മാസം കഴിഞ്ഞുള്ള എണ്ണവും പ്രസിദ്ധികരിക്കാൻ സർക്കാർ തയ്യാറാവേണ്ടതുണ്ട്.
പ്രചാരണം അനുസരിച്ച് മരിക്കുന്നവരുടെ എണ്ണം പകുതിയെങ്കിലും ആയി കുറയണമെന്നിരിക്കേ, മരണസംഖ്യയിൽ
കാര്യമായ ഒരു കുറവും ഉണ്ടാകാൻ സാധ്യതയില്ല.
കാരണങ്ങൾ നിരവധി ഉണ്ട്.
ഇപ്പോഴത്തെ സർക്കാർ നീക്കത്തൈന് മൂന്നു ഗുണങ്ങളാണ് ഉള്ളത്.

  1. സർക്കാരിന് വരുമാനം കൂടും
  2. ഹെൽമെറ്റ് കമ്പനികൾക്ക് കോടികൾ കൊള്ളലാഭം ലഭിക്കും.
  3. വാഹന പരിശോധനക്കിടെ ആളുകൾ അപകടത്തിൽ പെടുന്നത് വർധിക്കും.

റോഡ് അപകടങ്ങൾ കുറക്കുക എന്ന വിഷയത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടത് മറ്റ് ചിലതാണ്.

താഴെ പറയുന്ന കാര്യങ്ങൾക്ക് നിശ്ചിത സമയപരിധി നിശ്ചയിക്കുക. സമയപരിധിക്കുള്ളിൽ തകരാർ പരിഹരിച്ചില്ലെങ്കിൽ നേരിട്ട് ഉത്തരവാദിത്തം ഉള്ള ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനും മേൽ കൂടുതൽ വരുന്ന ഓരോ ദിവസത്തേക്കും 1000 രൂപ വീതം ഫൈൻ ചുമത്തുക.

  1. റോഡിൽ കുഴി രൂപപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ മൂടിയില്ലെങ്കിൽ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനും പിന്നീട് വരുന്ന ഒരോ ദിവസവും 1000 രൂപ ഫൈൻ.
  2. പൈപ്പ് ഇടാനോ മറ്റോ റോഡിൽ കുഴിയെടുത്തു ഒരാഴ്ച്ചക്കുള്ളിൽ പൂർവസ്ഥിതിയിൽ ആക്കിയില്ലെങ്കിൽ, കൂടുതൽ വരുന്ന ഓരോ ദിവസത്തിനും 1000 രൂപ.
  3. സീബ്ര ലൈൻ മാഞ്ഞുപോയാൽ ഒരാഴ്ച്ചക്കുള്ളിൽ തെളിച്ചു വരച്ചില്ലെങ്കിൽ പിന്നീട് വരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ.
  4. റോഡിലെ കേടായ സി സി ടി വി ക്യാമറകൾ പത്തു ദിവസത്തിനുള്ളിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ അധികം വരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ.
  5. റോഡിലെ സിഗ്നൽ ലൈറ്റ് കേടായാൽ ഒരാഴ്ച്ചക്കകം ശരിയാക്കില്ലെങ്കിൽ കൂടുതൽ വരുന്ന ഓരോ ദിവസത്തിനും 1000 രൂപ പിഴ.
  6. കാഴ്ച മറക്കുന്ന പരസ്യബോർഡുകൾ ഒരാഴ്ചക്കകം മാറ്റിയില്ലെങ്കിൽ
    അമിതവേഗത്തിൽ / അശ്രദ്ധമായി / മദ്യപിച്ചു / ലഹരിമരുന്ന് ഉപയോഗിച്ച് /മൊബൈൽഫോൺ വിളിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവർമാർ അഞ്ചു തവണ തെറ്റ്‌ ആവർത്തിച്ചാൽ ലൈസൻസ് ക്യാൻസൽ ചെയ്യുക.
  7. ഇവ കണ്ടെത്താൻ കൂടുതൽ സി സി ടി വി കാമറകൾ(പ്രവർത്തിക്കുന്നത്) റോഡുകളിൽ സ്ഥാപിക്കുക.
  8. വലിയ വാഹനങ്ങളിൽ സ്പീഡ് ഗവർണ്ണർ സ്ഥാപിക്കുക.
  9. 90 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കുവാൻ കഴിയുന്ന ടൂവീലറുകൾക്ക് സാധാരണ റെജിട്രേഷൻ നിരോധിക്കുക.
  10. 35 വയസ്സ് കഴിഞ്ഞവർക്ക് എപ്പോഴെല്ലാം ഹെൽമെറ്റ് ഉപയോഗിക്കണം എന്ന് തീരുമാനിക്കാൻ സ്വാതന്ത്ര്യം നൽകുക.

ഇത്രയും ചെയ്താൽ വാഹന അപകടനിരക്ക് കുറക്കാമെന്നിരിക്കേ സർക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തിനുപിന്നിലെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടേണ്ടതുണ്ടെന്നും സംഘടനാവൃത്തങ്ങൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*