ഇന്ത്യയുടെ നയതന്ത്ര വിജയം; പാകിസ്ഥാനെതിരെ യു എന്‍ പ്രമേയത്തില്‍ ചൈനയും

ഇന്ത്യയുടെ നയതന്ത്ര വിജയം; പാകിസ്ഥാനെതിരെ യു എന്‍ പ്രമേയത്തില്‍ ചൈനയും

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി അപലപിച്ച് യു എന്‍ പാസാക്കിയ പ്രമേയത്തില്‍ ചൈനയും ഒപ്പുവെച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താനും ശിക്ഷിക്കാനും നടപടികള്‍ വേണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

ഇന്നലെ രാത്രി ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഫ്രാന്‍സാണ് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്.

ആക്രമണം നടത്തിയ ഭീകരരെ മാത്രമല്ല ഇത് ആസൂത്രണം നടത്തിയവരെയും അതിന്‌വേണ്ടി സാമ്പത്തിക സഹായം നല്കിയവരെയും കണ്ടെത്തണമെന്നും പുറത്തു കൊണ്ടുവരണമെന്നും അഭ്യര്‍ഥിച്ചു.

പതിനഞ്ചംഗ രക്ഷാ സമിതിയാണ് പ്രമേയം അവതരിപ്പിച്ചത്. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ പേരും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ചൈന ഉള്‍പ്പടെയുള്ള എല്ലാ സ്ഥിരാംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നടപടികളും പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply