തിരുവല്ലയില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സഹായം അഭ്യര്‍ഥിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ; അസോസിയേഷന്‍റെ സഹായം കൈമാറി

തിരുവല്ലയില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സഹായം അഭ്യര്‍ഥിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ; അസോസിയേഷന്‍റെ സഹായം കൈമാറി

തിരുവല്ല: തിരുവല്ലയില്‍ യുവാവ് തീകൊളുത്തി ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സഹായവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ.

പ്രണയാഭ്യര്‍ത്ഥ നിരസിച്ചതിനെ തുടര്‍ന്നാണ്‌ യുവാവ് പെണ്‍കുട്ടിയെ കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. നിര്‍ധന കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി.

പെണ്‍കുട്ടിയുടെ ചേച്ചി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അംഗമാണ്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ അടിയന്തിര സഹായമായി 50000 രൂപ ഉടന്‍ നല്‍കുമെന്ന് പ്രസിഡന്റ്‌ ജാസ്മിന്‍ ഷാ അറിയിച്ചു.

ഗുരുതരമായി പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ചികിത്സയ്ക്കായി ദിവസവും നല്ലോരുതുക ചെലവ് വരും. പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം അഭ്യര്‍ഥിക്കുകയാണ് യു എന്‍ എ

ഫേസ് ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണ്ണ രൂപം

കവിതാ വിജയകുമാറിന് 50000 രൂപയുടെ അടിയന്തിര ചികിത്സാ സഹായം അനുവദിച്ചു യുഎൻഎ

പ്രണയ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവല്ലയിൽ വെച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ 70% ത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കവിത എറണാകുളം മെഡിക്കൽ സെന്റെർ ആശുപത്രിയിൽ ചികിത്സയിലാണ്.

വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് കവിത.യുഎൻഎ സജീവ അംഗവും ബിലിവേഴ്സ് ആശുപത്രി അംഗവുമായ വിദ്യ വിജയകുമാറിന്റെ അനുജത്തിയാണ് കവിത.

ആശുപത്രിയിൽ കെട്ടിവെക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന വിദ്യയുടെ കുടുംബത്തിന്റെ അവസ്ഥ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും,ബിലിവേഴ്സ് യുഎൻഎ യൂണിറ്റുമാണ് സംസ്ഥാന നേത്യത്യത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്.

ആയതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ കെട്ടിവെക്കാനുള്ള 50000 രൂപ അടിയന്തിരമായി ഇന്ന് തന്നെ അനുവദിച്ചു . പണമില്ലാത്തതിന്റെ പേരിൽ ഒരു യുഎൻഎ പ്രവർത്തകർക്കും കുടുംബാഗങ്ങൾക്കും യുഎൻഎ ഉളളിsത്തോളം ജീവൻ വെടിയേണ്ടി വരില്ല.

കവിത എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഏവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു.

വളരെയധികം തുക ചികിത്സക്ക് വേണ്ടി വരുമെന്നതിനാൽ സുമനസ്സുകളുടെ സഹായം തേടുന്നു. 30000 രൂപക്ക് മുകളിൽ ദിനംതോറും ചികിത്സാ ചിലവ് വരുമെന്നാണ് ലഭിച്ച വിവരം. കവിതയുടെ ചേച്ചിയുടെ അക്കൗണ്ട് നമ്പർ ചുവടെ നൽകുന്നു. കഴിയാവുന്ന വിധം സഹായിക്കാൻ കഴിയുന്നവർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

VIDYA VIJAYAKUMAR
ORIENTAL BANK OF COMMERCE
A/C NO:19172043000222
IFSC:ORBC0101917

വിദ്യ വിജയകുമാർ : +91-9961367600

ജാസ്മിൻഷ.എം
യുഎൻഎ

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment