മൂത്ത മകളുടെ ചികിത്സയ്ക്ക് 12കാരിയായ മകളെ 46കാരന് വിറ്റ് മാതാപിതാക്കള്‍

മൂത്ത മകളുടെ ചികിത്സയ്ക്ക് 12കാരിയായ മകളെ 46കാരന് വിറ്റ് മാതാപിതാക്കള്‍

ഹൈദരാബാദ്: മൂത്ത മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ ഇളയ മകളെ വിറ്റ് മാതാപിതാക്കള്‍. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം.

പതിനാറുകാരിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെയാണ് പന്ത്രണ്ടുകാരിയായ മകളെ നാല്‍പത്തിയാറുകാരന് മാതാപിതാക്കള്‍ വിറ്റത്. ശ്വാസകോശസംബന്ധമായ അസുഖമായിരുന്നു മൂത്തമകള്‍ക്ക്.

ദിവസവേതനക്കാരായ മാതാപിതാക്കള്‍ക്ക് ചികിത്സാചിലവ് താങ്ങാനാകാതെ 25,000 രൂപയ്ക്ക് ഇളയമകളെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ വിവരമറിഞ്ഞ അയല്‍വാസിയായ ചിന്ന സുബയ്യ വിലപേശലിന് ശേഷം 10,000 രൂപ നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രി കുട്ടിയേയും കൂട്ടി ചിന്ന സുബയ്യ ദാംപുരിലെ ബന്ധുവീട്ടിലെത്തി. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ ഗ്രാമത്തലവനെ വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് വനിതാ ശിശു ക്ഷേമ സമിതിയെ അറിയിക്കുകയും ചെയ്തു.

പിറ്റേദിവസം പെണ്‍കുട്ടിയെ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെത്തി കുട്ടിയെ ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കി വരികയാണ്.

വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് ചിന്ന സുബയ്യയുടെ ഭാര്യ നേരത്തെ തന്നെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*