നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മറിഞ്ഞുവീണ മിക്‌സ്ചര്‍ മെഷിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

അമ്പലപ്പുഴയില്‍ മിക്സ്ചര്‍ മെഷിന്റെ അടിയില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാര്‍ഡ് കൂനംപുര വെളിയില്‍ അനില്‍കുമാറിന്റെ മകന്‍ അഭിജിത്ത് (24) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ അടിമാലിയില്‍വെച്ച് നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മിക്സ്ചര്‍ മെഷിന്‍ മറിഞ്ഞ് അഭിജിത്തിന്റെ ദേഹത്ത് വീഴുകയായിരുന്നു.

അപകടം നടന്ന ഉടന്‍തന്നെ അഭിജിത്തിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം പുന്നപ്രയിലെ വീട്ടിലെത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply