അധോലോക നായകന്‍ രവി പൂജാരി പിടിയിലായി?
അധോലോക നായകന്‍ രവി പൂജാരി പിടിയിലായി?
മുംബൈ: മുംബൈ അധോലോക നായകന്‍ രവി പൂജാരി പിടിയിലായതായി സൂചന. കൊച്ചി കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യ പ്രതിയാണ്.
ആഫ്രിക്കന്‍ രാജ്യമായ സേനഗലില്‍ വെച്ച് രവി പൂജാരി അറസ്റ്റിലായി എന്നാണു സൂചന .
കൊച്ചി കടവന്ത്രയിലെ നടി ലീനാ മറിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള നെയില്‍ ആര്ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറില്‍ രണ്ടു യുവാക്കള്‍ എത്തി വെടിയുതിര്‍ക്കുകയായിരുന്നു.
ഡിസംബര്‍ പതിനഞ്ചിനായിരുന്നു സംഭവം. നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് നടി ലീനാ മറിയ പോള്‍. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രവി പൂജാരിയുടെ സംഘമാണ് വെടി വെച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സാമ്പത്തിക ഇടപാടാണ് രവി പൂജാരിയെയും ലീനയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. ആഫ്രിക്കന്‍ രാജ്യമായ സേനഗലില്‍ വെച്ചാണ് രവി പൂജാരി അറസ്റ്റിലായത്. ഇന്ത്യയില്‍ കൊലപാതകം ഉള്‍പ്പടെ 64 ഓളം കേസുകളില്‍ പ്രതിയാണ്.
രവി പൂജാരി അറസ്റ്റിലായ വിവരം ബംഗാലുരു പോലീസിന് ലഭിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം. എന്നാല്‍ ഇയാളുടെ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്ന് ബംഗാളുരു പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
Leave a Reply