അജ്ഞാത മൃതദേഹം; തിരിച്ചറിയുന്നവര്‍ സഹായിക്കണം
അജ്ഞാത മൃതദേഹം; തിരിച്ചറിയുന്നവര്‍ സഹായിക്കണം

ഈ ഫോട്ടോയിൽ കാണുന്ന ഊരും പേരും തിരിച്ചറിയാൻ കഴിയാത്ത ഉദ്ദേശം 21 വയസ് പ്രായം തോന്നിക്കുന്നയാൾ എളമക്കരെ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടപ്പള്ളി റെയിൽവേ ഓവർ ബ്രിഡ്ജിനു താഴെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു.

പത്താം തിയതി രാവിലെ അഞ്ചു മണിക്കാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എളമക്കരെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്.

മരണപ്പെട്ടയാൾക്ക് 156cm ഉയരമുണ്ട്. കറുത്ത തലമുടി, ഒത്ത ശരീരം , ഇരുനിറം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുന്നു.

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ എളമക്കര പോലീസ് സ്റ്റേഷനിലോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം നൽകാൻ താൽപര്യപ്പെടുന്നു .

District Police Chief Kochi City 9497996990, 0484-2385000, Assistant Commissioner Of Police Ekm Central 9497940866,0484-2429117, SHO Elamakkara Police Station 9497947285 04842530700.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*