അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണവും പോഷ് ആക്ട് കൈപുസ്തകങ്ങളുടെ പ്രകാശനവും

അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണവും പോഷ് ആക്ട് കൈപുസ്തകങ്ങളുടെ പ്രകാശനവും

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരി വിതരണവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 ഇന്റേണല്‍ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള ബുക്ക് ലെറ്റ്, നിയമത്തെ ആധാരമാക്കിയുള്ള കൈപുസ്തകം എന്നിവയുടെ പ്രകാശനവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

5.30 കോടി രൂപ വിനിയോഗിച്ചാണ് സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും സമ്പുഷ്ടകേരളം പദ്ധതി പ്രകാരം രണ്ടു അഡീഷണല്‍ സെറ്റ് യൂണിഫോം സാരി അനുവദിച്ചത്.

33,115 അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 400 രൂപ നിരക്കില്‍ കസവ് ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടണ്‍ സാരിയും 395 രൂപ നിരക്കിലുള്ള കസവും മഷിനീല ബോര്‍ഡറുമുള്ള ഓരോ പവര്‍ലൂം കേരള കോട്ടണ്‍ സാരി.

32,986 അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് 400 രൂപ നിരക്കില്‍ കസവ് ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടണ്‍ സാരിയും 395 രൂപ നിരക്കിലുള്ള കസവും കടുംപച്ച ബോര്‍ഡറുമുള്ള ഓരോ പവര്‍ലൂം കേരള കോട്ടണ്‍ സാരിയുമാണ് വിതരണം ചെയ്യുന്നത്. അങ്കണവാടി വര്‍ക്കറായ അമൃതകുമാരിയും ഹെല്‍പ്പറായ ഗീതയും മന്ത്രിയില്‍ നിന്നും യൂണിഫോം സാരികള്‍ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*