സംസ്ഥാനത്തെ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണിഫോം മാറുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണിഫോം മാറുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണിഫോം മാറുന്നു. കറുപ്പ് നിറത്തിലുള്ള പാന്റസും വെള്ള ഷര്‍ട്ടുമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍മാര്‍ക്ക് നല്‍കാനായി നിശ്ചയിച്ചിട്ടുള്ളത്.

എന്നാല്‍ ഈ നിര്‍ദ്ദേശം വിനോദസഞ്ചാരം, എന്‍.സി.സി, പൊലീസ്, എക്സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലുള്ളവര്‍ക്ക് ബാധകമല്ലെന്നാണ് സൂചന. മുമ്പാതന്നെ ഇവര്‍ക്ക് യൂണിഫോം നിശ്ചയിച്ചിട്ടുള്ളതിനാലാണിത്.

ഇത് സംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത് യൂണിഫോം അലവന്‍സിന് അര്‍ഹതയുള്ള എല്ലാ ഡ്രൈവര്‍മാരും ജോലിസമയത്ത് യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment