ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍- ധനമന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങി

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണം നിര്‍മലാ സീതാരാമന്‍ ആരംഭിച്ചു. ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ പദ്ധതി. പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു.

1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണു പെന്‍ഷന്‍. മാതൃക വാടകനിയമം കൊണ്ടുവരും. ഭവന മേഖലയില്‍ വാടക ഭവന പദ്ധതിക്കു നിര്‍ദേശം. 2018-19ല്‍ 300 കിലോമീറ്റര്‍ മെട്രോ റെയിലിന് അനുമതി നല്‍കി. വളര്‍ച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് പ്രധാനമെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം.

അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. റയില്‍വേ വികസനം വേഗത്തിലാക്കാന്‍ പിപിപി പദ്ധതി. 2030നകം റെയില്‍വേയില്‍ 50ലക്ഷം കോടി നിക്ഷേപം. ഇന്ത്യ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങ്ങിലേക്കും ലീസിങ്ങിലേക്കും കടക്കുമെന്ന് ബജറ്റ് നിര്‍ദേശം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply