Ananth Kumar passes away l കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രി അനന്തകുമാര്‍ അന്തരിച്ചു
കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രി അനന്തകുമാര്‍ അന്തരിച്ചു Ananth Kumar passes away
Ananth Kumar passes away ന്യൂഡെല്‍ഹി : കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അനന്തകുമാര്‍ (59) അന്തരിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ ബംഗാളുരുവിലായിരുന്നു യായിരുന്നു അന്ത്യം. ബി ജെ പിയ്ക്ക് നഷ്ട്ടപ്പെട്ടത് തെന്നിന്ത്യയിലെ ശക്തനായ നേതാവായിരുന്നു.
കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു അദ്ദേഹം. രാസവള വകുപ്പിന്റെ ചുമതല കൂടിയുണ്ടായിരുന്നു. 1959 ല്‍ ബംഗളൂരുവിലാണ് അനന്ത് കുമാര്‍ ജനിച്ചത്. 1996 ലാണ് അദ്ദേഹം അദ്യമായി ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനീധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയത്.
ആറുതവണ പാര്‍ലമെന്‍റെ അംഗമായ അദേഹം വാജ്പേയ് മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായിരുന്നു. തേജസ്വിനിയാണ് അനന്ത് കുമാറിന്റെ ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്. സംസ്ക്കാര ചടങ്ങുകള്‍ പിന്നീട്.
Leave a Reply