യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടുന്നു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കി. യൂണിവേഴ്‌സിറ്റി കോളജില്‍ ഇനി തുടര്‍ന്ന് പഠിക്കാനില്ലെന്നും ഭയം കൊണ്ടാണ് കോളജ് മാറുന്നതെന്നും പരാതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണമെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു പറഞ്ഞു.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെയാണ് പെണ്‍കുട്ടികളുടെ വിശ്രമ മുറിയില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം വലിയ വിവാദമായിരുന്നു. ക്യാമ്പസിലെ എസ്എഫ്ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദമാണ് കാരണമെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ പറഞ്ഞിരുന്നത്. പക്ഷെ, പിന്നീട് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു.

വിദ്യാര്‍ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കിയെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രിന്‍സിപ്പാളിനും കേരള വൈസ് ചാന്‍സിലര്‍ക്കും വിടുതല്‍ സര്‍ട്ടിഫിക്കറ്റിന് പെണ്‍കുട്ടി അപേക്ഷ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment