പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ്

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ്

ഭോപ്പാല്‍: വേറിട്ട പാഠ്യപദ്ധതിയുമായി ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വ്വകലാശാല. പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള പാഠ്യപദ്ധതിയാണ് സർവകലാശാല അവതരിപ്പിക്കുന്നത്. സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കോഴ്‌സിന്റെ സിലബസ് എന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിക്കും കോഴ്‌സിന്റെ ഭാഗമാകാം. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവാഹാലോചന വരുമ്പോള്‍ ചെറുക്കന്‍ വീട്ടുകാരുടെ മുന്നില്‍ ഇതൊരു ‘പ്ലസ് പോയിന്റ് ‘ആകുമെന്നാണ് സര്‍വ്വകലാശാലയുടെ അവകാശവാദം.


ആദ്യ ബാച്ചില്‍ 30 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാകുകയും കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുകയുമൊക്കെ ചെയ്യുന്ന കാലത്ത് സംസ്‌കാര സമ്പന്നരായ വധുക്കളെ വാര്‍ത്തെടുത്ത് ഭാവികുടുംബങ്ങളെ സുഭദ്രമാക്കുകയാണേ്രത കോഴ്‌സിന്റെ ലക്ഷ്യം.

എന്തായാലും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനുള്ള കാരണമായിരിക്കുകയാണ് പുതിയ കോഴ്‌സ്. നല്ല വധുക്കളെ മാത്രം വാര്‍ത്തെടുത്താല്‍ ഭാവിസമൂഹം സംസ്‌കാരസമ്പന്നത കൈവരിക്കുമോ എന്നും വരന്മാരെ പഠിപ്പിക്കേണ്ടേ എന്നുമാണ് വിമർശിക്കുന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply