വനിതാ ജഡ്ജിയ്ക്ക് അജ്ഞാതന്റെ ഭീഷണി; പൊലീസ് കേസെടുത്തു

വനിതാ ജഡ്ജിയ്ക്ക് അജ്ഞാതന്റെ ഭീഷണി; പൊലീസ് കേസെടുത്തു

തിരുവനന്തപുരത്ത് വനിതാ ജഡ്ജിയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയിലെ വനിതാ ജഡ്ജിയ്ക്കാണ് ഭീഷണി.

ഫോണിലൂടെയും വാട്‌സ് ആപ്പിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന ജഡ്ജി നല്‍കിയ പരാതിയില്‍ കന്റോമെന്റ് പൊലീസ് കേസെടുത്തു. ശല്യം ചെയ്യല്‍ തുടര്‍ച്ചയായപ്പോള്‍ തിരികെ വിളിച്ച് വിവരം തിരക്കിയതോടെ ഒരു യുവാവാണ് മറുപടി നല്‍കിയത്. തന്നെ ശല്യംചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടും യുവാവിന്റെ ഫോണ്‍ കോളുകള്‍ എത്തിയതോടെ ജഡ്ജി നമ്പര്‍ ബ്ലോക്ക് ചെയ്തു.

പിന്നീടും ഇയാളുടെ ശല്യം തുടരുകയും ഭീഷണി സന്ദേശം അടങ്ങിയ സന്ദേശം വീണ്ടും ലഭിക്കുകയും ചെയ്തതോടെയാണ് ജഡ്ജി പൊലീസിനെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply