പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്
പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്
പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും.
കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പോക്സോ പ്രിൻസിപ്പൽ കോടതി ) ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.
കുട്ടിയുടെ അടുത്ത ബന്ധുവായ ഇയാൾ ഒറ്റയ്ക്ക് താമസിക്കുന്ന പൂത്തോട്ടയിലെ വീട്ടിൽ കഴിഞ്ഞവർഷം ജൂലൈയിൽ കുട്ടിയെ കൊണ്ടുപോയി പലതവണ ,പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്.
ആഗസ്റ്റ് 10 ന് രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു . പോലീസ് ഇൻസ്‌പെക്ടർ സുജിത് പി എസ് അന്വേഷിച്ച കേസിൽ ഒക്ടോബറിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 ( പ്രകൃതിവിരുദ്ധ പീഡനം ) പ്രകാരം 8 വർഷം കഠിനതടവും 50,000 രൂപ പിഴയും(,പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം ), പോക്സോ വകുപ്പ് 5(l ) പ്രകാരം 20 വർഷം കഠിനതടവും 50000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ്) പോക്സോ വകുപ്പ് 5( n ) അനുസരിച്ച് 20 വർഷം കഠിനതടവും 50000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ്) ബാലനീതി വകുപ്പ് 75 പ്രകാരം 3 വർഷം കഠിന തടവും ഉൾപ്പെടെ ആകെ 51 വർഷത്തെ കഠിനതടവും ഒന്നര ലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഇയാള്‍ ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ബന്ധുക്കളായ സാക്ഷികളെല്ലാം കൂറുമാറിയ കേസിലാണ് ശിക്ഷവിധി വന്നിരിക്കുന്നത്.പിഴത്തുക ഇരയ്ക്ക് നൽകണം.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.