ഉന്നാവ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു

ലഖ്നോ: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയവര്‍ ജാമ്യത്തിലിറങ്ങി ചുട്ടുകൊന്ന പെണ്‍കുട്ടിയുടെ മൃതദേഹം ഒടുവില്‍ സംസ്കരിച്ചു.സംസ്കാര ചടങ്ങുകള്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്. മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മൃതദേഹം മറവ് ചെയ്യുമെന്നും ചിതയില്‍ വെക്കാന്‍ ഒന്നും ബാക്കിയില്ലെന്നും നേരത്തെ പെണ്‍കുട്ടിയുടെ സഹോദരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാക്കളടക്കം പ്രമുഖര്‍ഗ്രാമത്തില്‍ എത്തിയിരുന്നു.

ഇന്നലെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആംബുലന്‍സില്‍ രാത്രിയാണ് മൃതദേഹം ഉന്നാവിലെ ഗ്രാമത്തില്‍ എത്തിയത്. ഇന്ന് രാവിലെ തന്നെ സംസ്കരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന് ലഖ്നോ ഡിവിഷണല്‍ കമീഷ്ണര്‍ അടക്കം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ദീര്‍ഘ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം സംസ്കരിക്കാന്‍ കുടുംബം സമ്മതിച്ചത്.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി, കുടുംബത്തിന് പൊലീസ് സംരക്ഷണം, സഹോദരന് തോക്ക് ലൈസന്‍സ് എന്നിവയാണ് കുടുംബവുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ രണ്ട് വീടുകളും കുടുംബത്തിന് നിര്‍മിച്ചു നല്‍കും. കുടുംബത്തിന്‍റെ നിബന്ധനകളെല്ലാം അംഗീകരിച്ചുവെന്ന് സംസ്ഥാന സര്‍ക്കാറും അറിയിച്ചു.

സംസ്കാര ചടങ്ങുകള്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്. സമാജ് വാദി പാര്‍ട്ടി നേതാക്കളടക്കം ഗ്രാമത്തില്‍ എത്തിയിരുന്നു.

പെണ്‍കുട്ടി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അതീവ ദുഃഖമുണ്ടാക്കുന്നതാണെന്ന്​ മുഖ്യമന്ത്രി ആദിത്യനാഥ് േനരത്തെ പ്രതികരിച്ചിരുന്നു. അതിവേഗ കോടതികള്‍ സ്ഥാപിച്ച്‌​ കേസിലെ വിചാരണ നടത്തുമെന്നും കുറ്റക്കാര്‍ക്ക്​ കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്​ 25 ല​ക്ഷം ന​ഷ്​​ട​പ​രി​ഹാ​രവും വീ​ട് നിര്‍മിച്ച്‌ ന​ല്‍​കുമെന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

യു​വ​തി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ദി​ത്യ​നാ​ഥിന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മെ​ത്തി​യ മന്ത്രിമാരായ ക​മ​ല്‍​റാ​ണി വ​രു​ണിനെയും സ്വാ​മി പ്ര​സാ​ദ്​ മൗ​ര്യ​യെയും ഗ്രാമീണര്‍ തടഞ്ഞ് കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*