ഉന്നാവ് : ഒടുവിൽ വഴങ്ങി കുടുംബം

ലഖ്നോ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയവര്‍ ജാമ്യത്തിലിറങ്ങി ചുട്ടുകൊന്ന പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ ഒടുവില്‍ കുടുംബം സമ്മതിച്ചു. മകളെ കൊന്നതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു കുടുംബത്തിന്‍റെ ആദ്യ നിലപാട്. ഇതേതുടര്‍ന്ന് ലഖ്നോ ഡിവിഷണല്‍ കമീഷ്ണര്‍ അടക്കം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ദീര്‍ഘചര്‍ച്ചക്കൊടുവിലാണ് കുടുംബം മൃതദേഹം സംസ്കരിക്കാന്‍ സമ്മതിച്ചത്.

പെണ്‍കുട്ടി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അതീവ ദുഃഖമുണ്ടാക്കുന്നതാണെന്ന്​ ആദിത്യനാഥ് നേരത്തെ പ്രതികരിച്ചിരുന്നു. അതിവേഗകോടതികള്‍ സ്ഥാപിച്ച്‌​ കേസിലെ വിചാരണ നടത്തുമെന്നും കുറ്റക്കാര്‍ക്ക്​ കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്​ 25 ല​ക്ഷം ന​ഷ്​​ട​പ​രി​ഹാ​രവും വീ​ട് നിര്‍മിച്ച്‌ ന​ല്‍​കുമെന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്രഖ്യാപിച്ചു.

ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആംബുലന്‍സില്‍ എത്തിച്ച മൃതദേഹം രാത്രിയാണ് ഉന്നാവിലെ ഗ്രാമത്തില്‍ എത്തിയത്. യു​വ​തി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആദിത്യനാഥിന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മെ​ത്തി​യ മന്ത്രിമാരായ ക​മ​ല്‍​റാ​ണി വ​രു​ണിനെയും സ്വാ​മി പ്ര​സാ​ദ്​ മൗ​ര്യ​യെയും ഗ്രാമീണര്‍ തടഞ്ഞ് കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു.

സംസ്കാര ചടങ്ങുകള്‍ക്ക് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി നേതാക്കളടക്കം ഗ്രാമത്തില്‍ എത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*