വിവാദങ്ങൾക്ക് വിട; ജനപ്രിയ പരമ്പര ‘ഉപ്പും മുളകി’നും ഇനി പുതിയ സംവിധായകൻ

വിവാദങ്ങൾക്ക് വിട; ജനപ്രിയ പരമ്പര ‘ഉപ്പും മുളകി’നും ഇനി പുതിയ സംവിധായകൻ

വിവാദങ്ങൾക്ക് വിട; ജനപ്രിയ പരമ്പര ‘ഉപ്പും മുളകി’നും ഇനി പുതിയ സംവിധായകൻ l Uppum mulakinum new director sreekandan nair l Rashtrabhoomiകേരളത്തിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘ഉപ്പും മുളകി’നെ പറ്റിയുള്ള വിവാദങ്ങൾ ഒഴിയുന്നു.നിലവിലെ സംവിധായകനായ ആർ ഉണ്ണികൃഷ്ണനെ മാറ്റാനൊരുങ്ങി മാനേജ്‌മെന്റ്.സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിയുടെ പരാതിയെ തുടർന്നാണ് ഫ്ളവേഴ്സ് മാനേജ്‍മെന്റ് സംവിധായകനെ മാറ്റിയത്.

ഫ്ളവേഴ്സ് ടിവി യുടെ മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ ഫേസ്ബുക് ലൈവിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.ഫ്ളവേഴ്സ് ചാനലിലെ ക്രിയേറ്റിവ്വിഭാഗത്തിലെ ഉന്നത പദവിയിലുള്ള വ്യക്തി നേരിട്ടായിരിക്കും ഇനി മുതൽ ഉപ്പും മുളകിന്റെ സംവിധാന ചുമതല നിർവഹിക്കുകയെന്നും ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു.
സംവിധായകന്‍റെ മോശം പെരുമാറ്റത്തെ എതിര്‍ത്തു ; ഉപ്പും മുളകില്‍ നിന്നും നീലുവിനെ പുറത്താക്കി l Nisha sarang was removed from serial uppum mulakum l Rashtrabhoomi
ഉപ്പും മുളകും പരമ്പരയിലെ അഭിനേത്രി ഉന്നയിച്ച പരാതിയിൽ നിയമ നടപടികൾ പുരോഗമിക്കുന്നതിനാൽ ഇതേക്കുറിച്ചു കൂടുതൽ പ്രതികരിക്കാനാവില്ലെന്നു കൂട്ടിച്ചേർത്ത അദ്ദേഹം ഉപ്പും മുളകും സീരിയലിൽ നിലവിലുള്ള എല്ലാ ജനപ്രിയ താരങ്ങളും തുടർന്നും അഭിനയിക്കുമെന്നും വ്യക്തമാക്കി.
നിരവധി പ്രേക്ഷകരുള്ള സീരിയലായ ഉപ്പും മുളകിലെ അഭിനേത്രി സംവിധായനകനിൽ നിന്നും തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ പങ്ക് വെച്ചതോടെ നടിക്ക് പിന്തുണ അറിയിച്ചു നിരവധി പേർ രംഗത്തെത്തിയിരുന്നു.പ്രേക്ഷകർക് ആശ്വാസം പകരുന്നതാണ് നിലവിലെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*